Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Prabir Purakayastha

ന്യൂ​സ്‌​ക്ലി​ക്കി​നെ​തി​രാ​യ ഇ​ഡി കേ​സു​ക​ളും എ​ഫ്ഐ​ആ​റും റ​ദ്ദാ​ക്കി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി

ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ വാ​ർ​ത്താ പോ​ർ​ട്ട​ലാ​യ 'ന്യൂ​സ്‌​ക്ലി​ക്ക്', അ​തി​ന്‍റെ എ​ഡി​റ്റ​ർ ഇ​ൻ ചീ​ഫ് പ്ര​ബീ​ർ പു​ര​കാ​യ​സ്ത എ​ന്നി​വ​ർ​ക്കെ​തി​രെ വി​ദേ​ശ ഫ​ണ്ടിം​ഗ് ആ​രോ​പി​ച്ച് സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ വി​ഭാ​ഗ​വും എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റും ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ൾ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. ഈ ​ക്രി​മി​ന​ൽ ന​ട​പ​ടി​ക​ൾ ഹ​ർ​ജി​ക്കാ​രു​ടെ സ്വ​ത​ന്ത്ര​വും നി​ഷ്പ​ക്ഷ​വു​മാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തി​ന് മേ​ലു​ള്ള ആ​ക്ര​മ​ണ​മാ​ണെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.

ജ​സ്റ്റി​സ് നീ​ന ബ​ൻ​സാ​ൽ കൃ​ഷ്ണ മേ​യ് 29-ന് ​പു​റ​പ്പെ​ടു​വി​ച്ച വി​ധി​യി​ലാ​ണ് കേ​സു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന​ത് നി​യ​മ​വ്യ​വ​സ്ഥ​യു​ടെ ക​ടു​ത്ത ദു​രു​പ​യോ​ഗ​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യ​ത്. നി​ല​വി​ലെ നി​യ​മ​ന​ട​പ​ടി​ക​ൾ ദു​രു​ദ്ദേ​ശ്യ​പ​ര​മാ​ണെ​ന്ന് മാ​ത്ര​മ​ല്ല, ഹ​ർ​ജി​ക്കാ​രു​ടെ സ്വ​ത​ന്ത്ര മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തി​ന്മേ​ലു​ള്ള അ​നി​യ​ന്ത്രി​ത​മാ​യ അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗം കൂ​ടി​യാ​ണെ​ന്ന് ജ​സ്റ്റി​സ് നീ​ന ബ​ൻ​സാ​ൽ കൃ​ഷ്ണ വ്യ​ക്ത​മാ​ക്കി.

ഡി​ജി​റ്റ​ൽ മാ​ധ്യ​മ​ങ്ങ​ളി​ലെ വി​ദേ​ശ നി​ക്ഷേ​പ​ത്തി​ന് അ​ക്കാ​ല​ത്ത് പ്ര​ത്യേ​ക അ​നു​മ​തി​ക​ൾ ആ​വ​ശ്യ​മി​ല്ലാ​യി​രു​ന്നു​വെ​ന്ന ന്യൂ​സ്‌​ക്ലി​ക്കി​ന്‍റെ വാ​ദം കോ​ട​തി അം​ഗീ​ക​രി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2017-ൽ ​വാ​ർ​ത്താ​പ്ര​ക്ഷേ​പ​ണ മ​ന്ത്രാ​ല​യ​ത്തി​ന് ന്യൂ​സ്‌​ക്ലി​ക്ക് ക​ത്ത​യ​ച്ചി​രു​ന്ന​താ​യും, വെ​ബ് പോ​ർ​ട്ട​ലു​ക​ൾ പ്രി​ന്‍റ് മീ​ഡി​യ​യു​ടെ പ​രി​ധി​യി​ൽ വ​രി​ല്ലെ​ന്ന് 2018 ജ​നു​വ​രി​യി​ൽ മ​ന്ത്രാ​ല​യം മ​റു​പ​ടി ന​ൽ​കി​യി​രു​ന്ന​താ​യും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

ഓ​ഹ​രി​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യം വി​ദേ​ശ​നാ​ണ്യ മാ​നേ​ജ്‌​മെ​ന്‍റ് ആ​ക്ട് പ്ര​കാ​ര​മാ​ണ് ന​ട​ന്നി​ട്ടു​ള്ള​ത്. ഇ​രു ക​മ്പ​നി​ക​ളും പ​ര​സ്പ​ര സ​മ്മ​ത​ത്തോ​ടെ​യെ​ടു​ത്ത സാ​മ്പ​ത്തി​ക തീ​രു​മാ​ന​ത്തി​ൽ യാ​തൊ​രു​വി​ധ ക്രി​മി​ന​ൽ കു​റ്റ​വും ക​ണ്ടെ​ത്താ​നാ​കി​ല്ലെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

അ​മേ​രി​ക്ക ആ​സ്ഥാ​ന​മാ​യു​ള്ള വേ​ൾ​ഡ് വൈ​ഡ് മീ​ഡി​യ ഹോ​ൾ​ഡി​ങ്സ് എ​ന്ന ക​മ്പ​നി​യി​ൽ നി​ന്നും നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് ഒ​ൻ​പ​ത​ര കോ​ടി രൂ​പ​യു​ടെ വി​ദേ​ശ നി​ക്ഷേ​പം സ്വീ​ക​രി​ച്ചു​വെ​ന്നാ​രോ​പി​ച്ച് 2020 ഓ​ഗ​സ്റ്റി​ലാ​ണ് സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ വി​ഭാ​ഗം ന്യൂ​സ്‌​ക്ലി​ക്കി​നെ​തി​രെ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ശ​മ്പ​ളം, ക​ൺ​സ​ൾ​ട്ട​ൻ​സി ഫീ​സ് എ​ന്നി​വ വ​ഴി ഈ ​തു​ക വ​ക​മാ​റ്റി​യെ​ന്നാ​യി​രു​ന്നു അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ ആ​രോ​പ​ണം. എ​ന്നാ​ൽ ഈ ​ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം ത​ള്ളി​ക്കൊ​ണ്ടാ​ണ് ഹൈ​ക്കോ​ട​തി ഇ​പ്പോ​ൾ ര​ണ്ട് കേ​സു​ക​ളും പൂ​ർ​ണ​മാ​യി റ​ദ്ദാ​ക്കി​യി​രി​ക്കു​ന്ന​ത്.

 

Latest News

Corehub Up